ആകാശത്തിലെ നക്ഷത്രങ്ങള് ചിറകു വെച്ച പരുന്തുകളായ് ഒരിക്കല് പറന്നു വരും.
അന്ന് ഭൂമിയുടെ ചോര ചിന്തുന്ന നിമിഷത്തില്,
ശവക്കോട്ടയില് നിന്നും നാം ഉയിര്ത്തു വരും.
.. നിനക്ക് എന്നെയും എനിക്ക് നിന്നെയും തിരിച്ചറിയാനാവാത്ത ഒരു തിരശീല നമുടെ കണ്ണുകളെ മറയ്ക്കും,
ഓര്മ്മകള് അറ്റ് പോവും...
അന്നാണിനി എനിക്ക് നിന്നില് നിന്നും മോചനം!
No comments:
Post a Comment