Monday, 15 June 2015

"ചിറകുകളും ചുണ്ടും "





"......എനിക്ക് എന്ന് എഴുതപ്പെടാതെ ജനിച്ചവനെ,...
എനിക്ക് ചുറ്റും കോടാനുകോടി ജന്മങ്ങളായി പറന്നലയുന്നവനെ,...
നിനക്ക് ചിറകുകളും എനിക്കു നഗ്ന മുതുകുകളും നല്കിയ ആ ശില്പിയെ തേടുക....
അവന്ടെ കൈകൾ അള്ളി പറിക്കുക !!!

നിനക്ക് കൂർത്ത കൊക്കും,എനിക്ക് നേർത്ത ചുണ്ടും നല്കിയ
 അവന്റെ കണ്ണുകള നീ കൊത്തി എടുക്കുക !!!

എനിക്ക് ഭൂമിയും നിനക്ക് ആകാശവും  എന്നു ഭാഗം ചെയ്ത അവന്റെ തലച്ചോറിനെ,
ചവറു കൂനയിലെ പുഴുക്കൾക്ക് ചിതറിച്ചു കൊടുക്ക!!!~

ഈ പ്രണയ ഉന്മാദ  ലഹരിയിൽ ഞാൻ തളര്ന്നു വീഴുമ്പോൾ ഒടുക്കം,
 ഏറ്റവും അവസാന പിടച്ചിലിന് മുന്നെയായി ,
എന്ടെ ഹൃദയത്തെ നീ കൊത്തി പുറത്തെടുക്കുക ....
മാലോകർ നോക്കി നില്ക്കെ ,
എന്നിലെ പ്രണയം വിജയിച്ചവനായി നീ ദൂരേയ്ക്ക് പറക്കുക......
ഞാൻ നിനക്ക് സ്വന്തം !!!  "

പ്രിയപ്പെട്ട സവാബ്(1)

പ്രിയപ്പെട്ട സവാബ്,
എഴുതുവാൻ പ്രത്യെകിച് വിഷയങ്ങളില്ല ... വിശേഷങ്ങളും...
എന്നിട്ടും എഴുതുവാൻ മുട്ടിയപ്പോൾ എഴുതുന്നു എന്ന് മാത്രം...
ഇവിടെ എനിക്ക് പരമ സുഖം എന്ന് പറയുവാൻ വയ്യ..
സുഗമെന്നു പറയാം, ഒരു formality mode വെച്ച് അത് പറഞ്ഞില്ലെങ്കിൽ മോശം ആകുമെന്ന് തോനുന്നു..

നിന്നെ കണ്ടു മുട്ടുമെന്നു കരുതിയല്ല ഞാൻ ഇവിടെ എത്തിയത്..
പക്ഷേ , നിന്റെ കാണണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. എന്നെങ്കിലും നീ എന്നിലേക്കും എത്തുമെന്ന് ഞാൻ പൈങ്കിളി സ്വപ്‌നങ്ങൾ കണ്ടിരുന്നു , അത് സ്വയം മനസിലാക്കാൻ എനിക്ക് സമയം എടുത്തു, മനസിലാക്കി വന്നപ്പോഴേക്കും , എന്നിലൂടെ കടന്നു പോയവരിൽ നീ ഉണ്ടായിരുന്നു എന്ന് തിരിച്ചറിയുന്നു ...

ഏതു  മുഖം ആയിരുന്നു നീ എന്ന് വ്യക്തമല്ല... പക്ഷേ അത് നീ ആയിരുന്നു....!
അത് കൊണ്ട് തന്നെ എല്ലാ മുഖങ്ങളെയും ഞാൻ ഇന്ന് പൂർവാധികം ശക്തിയായി എന്റെ തലച്ചോറിൽ നിന്നും കിളച് എടുത്തു ഒർമിക്കുവാൻ യത്നിക്കുന്നു ...
വേദനിക്കുന്നുണ്ട് ,...
 പക്ഷെ, നിന്നെ കാണുവാൻ ഇനി കഴിയില്ലെന്ന തോന്നൽ എന്നെ പേടിപ്പിക്കുന്നു ...

നിനക്കെന്നു ഞാൻ കാത്തു വെച്ച സ്നേഹം,
തീക്ഷണത ,
ഭ്രാന്തു ,
..... ഇനി എല്ലാം .... വെറും ചവറുകൾ മാത്രം !

ഇനി എന്ത് എന്ന് അറിയില്ല!
എന്തെന്ന് അറിഞ്ഞല്ല ഇവിടെ എത്തിയത്...
ഇപ്പോൾ ഞാൻ കണ്ണാടിയിൽ കാണുന്നത്‌ ഒരു നായികയെ ആണ്.
ആട്ടക്കാരി ....
ഇനി ഞാൻ ആടുന്ന വേഷങ്ങൾ നീ കാണരുത്...
ഇത്ര നാൾ കാണാതെ പോയ പോലെ തന്നെ , ഇനിയും നീ എന്നെ കാണരുത്....

നിന്റെ മറുപടി ഉണ്ടാവില്ല എന്ന് അറിയാം ...
എഴുതുവാൻ തുടിപ്പ് ഉണ്ടാകുമ്പോൾ എല്ലാം ഞാൻ നിനക്ക് എഴുതും...
മറുപടി പ്രതീക്ഷിക്കാത്ത വരികൾ,...
അതിലായിരിക്കാം ഇനി എനിക്ക് എന്നെ തിരിച്ചറിയാൻ കഴിയുക.....
                                                       ...... sam *



ചെറ്റകൾ ഐക്ക്യം സിന്ദാബാദ്!








ജീവിതം ഒരു പ്രഹസനമാണ് പലപ്പോഴും .... വിഡ്ഢി ആകണമെന്ന് ആഗ്രഹിച്ചു കൊണ്ടല്ല ആരും  ചെയുന്നത്.. ബുദ്ധി പൂർവമായ നീക്കങ്ങൾ ആണ് മിക്കപ്പോഴും .എല്ലാതും ....
ചിലപ്പോൾ സ്വയം വിഡ്ഢി ആയി അന്ഗീകരിച്ചു  കൊണ്ടു എല്ലാം വിധിക്ക് വിട്ടു കൊടുക്കുന്ന 5 പൈസക്ക് വില ഇല്ലാത്ത ജീവനുള്ള ശവങ്ങൾ ആണ് മനുഷ്യർ...

Useless creatures !!!


മൃഗങ്ങൾക്ക് ഉള്ളതിനേക്കാൾ  കൂടുതൽ വിവേകം   മനുഷ്യർക്ക്‌ ഉണ്ടായിട്ടും എന്ത് കൊണ്ടായിരിക്കാം അവര്ക്ക് പലപ്പോഴും പൊട്ടനാകേണ്ടി വരുന്നത്?
വേദനിക്കേണ്ടി വരുന്നത്?
 see  that's  how  life  is ....

പലപ്പോഴും പലതിലും നാം വേദനിക്കുന്നു ...
വേദനിച്ചു കിടന്നാൽ , നമ്മെ വേദനിപ്പിച്ചവർ നമ്മെ ചവിട്ടി മെതിച്ചു നിസ്സാരമായ് കടന്നു പോകും.!!!
Life is  RACE , YOU  HAVE  TO RUN !!!

നമുക്ക് choice  ഉണ്ട്,,... either ചത്തേ  കൊന്നേ എന്ന് പറഞ്ഞു വീണിടത്ത് കിടക്കുക ,

OR

തോൽക്കാൻ എനിക്കു മനസ്സില്ലെട നായിന്റെ മക്കളെ എന്ന് പറഞ്ഞു ,
 ചോര വാർന്നു ,എല്ലു  പൊട്ടി, ജീവൻ പോകുന്ന ആ നോവും തീയ്യാക്കി,
 നെഞ്ചിൽ ആളി കത്തിച്ചു എണീറ്റു ഓടുക !!!

ഇങ്ങനെ ആണ് മിക്കവരും ചെറ്റകൾ ആയി മാറുന്നത് ...
വേദനിച്ചും സഹിച്ചും നിശബ്ദമായി നരകിച്ചും .... ഒടുക്കം നാം നാമല്ലതായി മാറും!

ദൈവമേ,...
ആ അവസ്താതന്തരങ്ങളുടെ കുറ്റം ഞങ്ങൾ ഏറ്റെടുക്കനമെന്നോ ?
ഇതാണോ അവിടുത്തെ  ന്യായം? ഇതാണോ അവിടുന്നെ നിന്റെ നീതി?
ഈ ഭൂർഷ്വാ കുത്തക ഭരണത്തിന് എതിരെ ഞങ്ങൾ "ചെറ്റകൾ " പോരാടുക തന്നെ ചെയ്യും !

മുതലാളിത്വ ഭരണം അവസാനിപ്പിക്കുക !!!
മനുഷ്യ സമത്വം ഉറപ്പു വരുത്തുക!!!
ചെറ്റകൾ  ഐക്ക്യം സിന്ദാബാദ് !!!

Wednesday, 24 December 2014

"യൂദാസിന്റെ രക്ത നിലം "


.........................................യൂദാസിന്റെ രക്ത നിലം ..................................

"നാം ഒന്നിച്ചു താണ്ടിയ വഴികളിവിടെ പിരിയുന്നുവോ?
ഇനി നീ ഇല്ലെന്നോ?

ആരുടെയൊക്കെയോ നിയമങ്ങളുടെ നില നില്പിന് വേണ്ടി ,
 നീ എന്ന സത്യത്തെ ഞാൻ ഒറ്റു കൊടുത്തിരിക്കുന്നു !
എനിക്കുള്ള പ്രതിഫലം മുപ്പതു വെള്ളി കാശിനെക്കൾ  തുഛം !


നഗര വഴി വിളക്കുകൾ അനാഥമായ എന്റെ നിഴലിനെ
ഇരുട്ടിന്റെ ചുഴിയിലേയ്ക്കു ശപിച്ചു തല്ലുന്നുവോ?

നിന്റെ നന്മയുടെ അപ്പത്തിന്റെ പങ്കു എനിക്ക് നല്കിയവനേ ,
നീ കുടിപ്പിച്ച സ്നേഹത്തിന്റെ വീഞ്ഞു
എന്റെ തൊണ്ട കുഴിയിൽ പൊള്ളുന്നുവോ ?


രക്ത നിലത്തിന്റെ അന്തകാരത്തിൻ കയറിൽ
തൂങ്ങിയാടിയ എന്റെയാതമാവു
ദ്രവിച്ചു പൊടിഞ്ഞു
ശപികപ്പെട്ട മണ്ണിൽ അലിഞ്ഞു കൂടവേ,
ആയിരം സൂര്യനെക്കാൾ ജ്വാലയോടെ ,
മൂന്നാം നാൾ നീ ഉയിർത്ത് എഴുന്നേല്ക്കുക ....


.... നിനക്ക് സ്വസ്തി !!!"




Thursday, 27 November 2014

" ജല്പനങ്ങൾ"

ഒരു ചുവന്ന നിഴലാണ്  നീയെനിക്ക്..,.
എന്റെ ഏകാന്തമായ രാവുകളുടെ വേദനയില്എനിക്കൊപ്പം വേകുന്ന ഒരു നിഴല്‍.......

ഒരു കറുത്ത വവ്വാലിനെ കണ്ണക്കെ നീയെന്റെ ഭ്രാന്തമായ ഉത്ബോതങ്ങളില്വിഹരിക്കുന്നു.
   ... നീറാനും നില വിളിക്കാനും എനിക്കെന്റെ മാത്രമായ  കൊട്ടാരത്തില്‍..
നീ എന്റെ കാവല്ഭടനെ പോലെയാണ്...
എന്നിട്ടും നിന്നെ ഭയന്ന് ഞാന്ഓടുന്നു..
പകല്വെളിച്ചത്തില്എനിക്ക് നിന്നെ ഭയമാണ്..
നീയെന്റെ പ്രാണന്റെ രക്തം ഊറ്റിയെടുക്കാന്എത്തുന്ന ഒരു ഡ്രാക്കുള എന്ന് എന്റെ ജല്പനങ്ങള്എന്നോട് സൊകാര്യം പറഞ്ഞു.
പക്ഷെ ഈന്നിട്ടും..

രാത്രിയുടെ ഇരുണ്ട ഇറച്ചി കൊതുകളില്എനിക്ക് വീണു കരയുവാന്നിന്റെ നെഞ്ചിന്റെ ചൂട് വേണ്ടി വന്നു!

" മഴ "

ആര്ത്തു അലച്ച  മഴ പെയ്തൊടുക്കം ...
നിന്നില് ഞാന് നനഞ്ഞു അലിഞ്ഞു പടര്ന്നു..
ഇരുട്ടിന്റെ ലഹരി കുടിച്ചു   വറ്റിച്ചു എന്റെ ഹൃദയം  നിന്റെ ആത്മാവില് തളര്ന്നു വീണു കരഞ്ഞു

പെയ്തു തോര്ന്ന മഴയില് നാം സര്പ്പങ്ങള് ആയി ഇഴഅഞ്ഞു ചേര്ന്നു!!!

" മറവി "

ഇന്നലെ എന്റെ മസ്തിഷ്ക്ക ഞരമ്പുകള്പൊട്ടി ഒഴുകി,
ഞാന്നില വിളിച്ചു.. നിന്റെ പേര് പറഞ്ഞ ഉറക്കെ കരഞ്ഞു..

നിന്റെ അവസാന നിശ്വാസം പതിഞ്ഞ എന്റെ ഓര്മകളുടെ കോശങ്ങളില്മറവിയുടെ വിഷം പതഞ്ഞു കൂടി തുടങ്ങിയിരിക്കുന്നു...