Wednesday, 24 December 2014

"യൂദാസിന്റെ രക്ത നിലം "


.........................................യൂദാസിന്റെ രക്ത നിലം ..................................

"നാം ഒന്നിച്ചു താണ്ടിയ വഴികളിവിടെ പിരിയുന്നുവോ?
ഇനി നീ ഇല്ലെന്നോ?

ആരുടെയൊക്കെയോ നിയമങ്ങളുടെ നില നില്പിന് വേണ്ടി ,
 നീ എന്ന സത്യത്തെ ഞാൻ ഒറ്റു കൊടുത്തിരിക്കുന്നു !
എനിക്കുള്ള പ്രതിഫലം മുപ്പതു വെള്ളി കാശിനെക്കൾ  തുഛം !


നഗര വഴി വിളക്കുകൾ അനാഥമായ എന്റെ നിഴലിനെ
ഇരുട്ടിന്റെ ചുഴിയിലേയ്ക്കു ശപിച്ചു തല്ലുന്നുവോ?

നിന്റെ നന്മയുടെ അപ്പത്തിന്റെ പങ്കു എനിക്ക് നല്കിയവനേ ,
നീ കുടിപ്പിച്ച സ്നേഹത്തിന്റെ വീഞ്ഞു
എന്റെ തൊണ്ട കുഴിയിൽ പൊള്ളുന്നുവോ ?


രക്ത നിലത്തിന്റെ അന്തകാരത്തിൻ കയറിൽ
തൂങ്ങിയാടിയ എന്റെയാതമാവു
ദ്രവിച്ചു പൊടിഞ്ഞു
ശപികപ്പെട്ട മണ്ണിൽ അലിഞ്ഞു കൂടവേ,
ആയിരം സൂര്യനെക്കാൾ ജ്വാലയോടെ ,
മൂന്നാം നാൾ നീ ഉയിർത്ത് എഴുന്നേല്ക്കുക ....


.... നിനക്ക് സ്വസ്തി !!!"




Thursday, 27 November 2014

" ജല്പനങ്ങൾ"

ഒരു ചുവന്ന നിഴലാണ്  നീയെനിക്ക്..,.
എന്റെ ഏകാന്തമായ രാവുകളുടെ വേദനയില്എനിക്കൊപ്പം വേകുന്ന ഒരു നിഴല്‍.......

ഒരു കറുത്ത വവ്വാലിനെ കണ്ണക്കെ നീയെന്റെ ഭ്രാന്തമായ ഉത്ബോതങ്ങളില്വിഹരിക്കുന്നു.
   ... നീറാനും നില വിളിക്കാനും എനിക്കെന്റെ മാത്രമായ  കൊട്ടാരത്തില്‍..
നീ എന്റെ കാവല്ഭടനെ പോലെയാണ്...
എന്നിട്ടും നിന്നെ ഭയന്ന് ഞാന്ഓടുന്നു..
പകല്വെളിച്ചത്തില്എനിക്ക് നിന്നെ ഭയമാണ്..
നീയെന്റെ പ്രാണന്റെ രക്തം ഊറ്റിയെടുക്കാന്എത്തുന്ന ഒരു ഡ്രാക്കുള എന്ന് എന്റെ ജല്പനങ്ങള്എന്നോട് സൊകാര്യം പറഞ്ഞു.
പക്ഷെ ഈന്നിട്ടും..

രാത്രിയുടെ ഇരുണ്ട ഇറച്ചി കൊതുകളില്എനിക്ക് വീണു കരയുവാന്നിന്റെ നെഞ്ചിന്റെ ചൂട് വേണ്ടി വന്നു!

" മഴ "

ആര്ത്തു അലച്ച  മഴ പെയ്തൊടുക്കം ...
നിന്നില് ഞാന് നനഞ്ഞു അലിഞ്ഞു പടര്ന്നു..
ഇരുട്ടിന്റെ ലഹരി കുടിച്ചു   വറ്റിച്ചു എന്റെ ഹൃദയം  നിന്റെ ആത്മാവില് തളര്ന്നു വീണു കരഞ്ഞു

പെയ്തു തോര്ന്ന മഴയില് നാം സര്പ്പങ്ങള് ആയി ഇഴഅഞ്ഞു ചേര്ന്നു!!!

" മറവി "

ഇന്നലെ എന്റെ മസ്തിഷ്ക്ക ഞരമ്പുകള്പൊട്ടി ഒഴുകി,
ഞാന്നില വിളിച്ചു.. നിന്റെ പേര് പറഞ്ഞ ഉറക്കെ കരഞ്ഞു..

നിന്റെ അവസാന നിശ്വാസം പതിഞ്ഞ എന്റെ ഓര്മകളുടെ കോശങ്ങളില്മറവിയുടെ വിഷം പതഞ്ഞു കൂടി തുടങ്ങിയിരിക്കുന്നു...

"വേശ്യ"


ഞാന്ജീവിതത്തിന്റെ പ്രണയിനി ആയിരുന്നു ...
പക്ഷെ എന്റെ ആത്മാവ് എന്നും മരണത്തിന്റെ വേശ്യ ആയിരുന്നു !!!

നിന്നില്നിന്നും എന്നിലേകുള്ള ദൂരം വെറും മരണം മാത്രമായി ശേഷിച്ചു!

"ഓർമ്മ"

എന്റെ ഓര്മകളില്ഇന്ന് നിന്റെ മുഗമില്ല ...
... ചിതറിയ കണ്ണാടി തുണ്ടുകളില്എനിക്ക് എന്റെ രൂപം തെളിഞ്ഞു കാണുന്നുമില്ല!
നിനക്കൊപ്പം എനിക്ക് എന്നെയും നഷ്ടപ്പെട്ടിരിക്കുന്നു!!


നിന്റെ ശവതിനോപ്പം ഞാനും ജീര്ണിച്ചു  തീര്ന്നു എന്നോ ?

"തിരോധാനം"

"അന്വേഷണങ്ങള് ഒടുക്കം ചത്തടിഞ്ഞു പോയ അവന്റെ കുഴിമാടത്തില് ചെന്നലച്ചു വീണു..
മണ്ണിന്റെ ഉള്നനവില് മാംസം വാര്ന്നു  അസ്ഥിയായി ശേഷിച്ച  എന്റെ പ്രണയം വട വൃക്ഷങ്ങളുടെ വേരുകളില് വളമായ് കുമിഞ്ഞു കൂടി..

ഞാന് തേടുന്നത് അവനെയല്ല..

കുപ്പി ചില്ലുകള് കിടക്കുന്ന മനസ്സില്, തിരിച്ച പോകുവാന് വഴികള് ഇല്ലാതെ നിണം പറ്റി പിടിച്ച കാലുകള്, വേദനിക്കുന്നു എന്നരിഞ്ഞും  എനിക്ക് പിന്തിരിഞ്ഞു നടക്കുവാനാകയില്ല...

തേടി പിടിക്കുവാന് എനിക്ക്  നിഴല് കൂട്ടങ്ങളുടെ ഇടയിലെ അപരിചിതമായ മുഖം..

...  ശൂന്യത മഷി പടര്ത്തിയ കണ്ണുകളിലെ നീരിന്റെ ഗന്ദം ചുരന്ന തീക്ഷണമായ ലഹരി..

എനിക്ക് അന്വേഷിച്ചേ തീരു..
എന്റെ തിരോധാനം!

എവിടെ ഞാന്?"

"ഭ്രാന്തു"

"മസ്തിഷ്ക്കം തിളച്ചു മറിയുകയാണ്...
ഇരുണ്ട ബോധ തലങ്ങളില് ചുവന്ന നിഴാലുകളുടെ കൂത്താട്ടം...

വേദന.. സ്വയം  അപാനിക്കപ്പെട്ട ആത്മാവിന്റെ വേദന..
ഹൃദയത്തില് നിന്നും പറിച്ച തുടിപ്പിന്റെ ശൂന്യത!!


അലറി കരയുന്ന നോവിന്റെ   സിരിന്ജിലൂടെ നീ
  
എന്റെ സിരകളിലെയ്ക്ക് ഭ്രാന്തു  കയറ്റി വിടുന്നുവോ?"

"മോചനം"

ആകാശത്തിലെ നക്ഷത്രങ്ങള് ചിറകു വെച്ച പരുന്തുകളായ് ഒരിക്കല് പറന്നു വരും
അന്ന് ഭൂമിയുടെ ചോര ചിന്തുന്ന നിമിഷത്തില്,
ശവക്കോട്ടയില് നിന്നും നാം ഉയിര്ത്തു വരും.
.. നിനക്ക് എന്നെയും എനിക്ക് നിന്നെയും തിരിച്ചറിയാനാവാത്ത ഒരു തിരശീല നമുടെ കണ്ണുകളെ മറയ്ക്കും,
ഓര്മ്മകള് അറ്റ് പോവും...

അന്നാണിനി  എനിക്ക് നിന്നില് നിന്നും മോചനം!

" യാത്ര "







നീ ഒരു യാത്രയാണ്‌ ...........................
.......................................................ഞാനും !

നമ്മുടെ ദിശകൾ സമാന്തര രേഖകളല്ല ...
 എതിർ ദിശകളുമല്ല .......


എന്റെ സഞ്ചാരം നിന്നിലൂടെയാണ് ....
.... നീ എന്നിലൂടെയും ....


ഉദയം  ഇരുട്ടിന്റെ മാംസത്തെ ചിതയെരിക്കും മുൻപ്  ലക്‌ഷ്യം എതെണ്ടത് ഉണ്ട് ....
... നമുക്ക് യാത്ര തുടരാം...!

Wednesday, 26 November 2014

"ഹൃദയ വാസ്തു ശാസ്ത്രം "

ദൈവമേ ,....
ഏതു വാസ്തു  ശാസ്ത്ര പ്രകാരമാണു,
  നീ എന്ടെ  ഹൃദയം പണിതത് ????




ജനവാതിലുകൾ ഏതുമില്ലാതെ ,
അവിടം ശൂന്യത തിങ്ങിയമരുന്നു !!!!