.........................................യൂദാസിന്റെ രക്ത നിലം ..................................
"നാം ഒന്നിച്ചു താണ്ടിയ വഴികളിവിടെ പിരിയുന്നുവോ?
ഇനി നീ ഇല്ലെന്നോ?
ആരുടെയൊക്കെയോ നിയമങ്ങളുടെ
നില നില്പിന് വേണ്ടി ,
നീ എന്ന സത്യത്തെ ഞാൻ ഒറ്റു കൊടുത്തിരിക്കുന്നു
!
എനിക്കുള്ള പ്രതിഫലം
മുപ്പതു വെള്ളി കാശിനെക്കൾ തുഛം !
നഗര വഴി വിളക്കുകൾ
അനാഥമായ എന്റെ നിഴലിനെ
ഇരുട്ടിന്റെ ചുഴിയിലേയ്ക്കു ശപിച്ചു തല്ലുന്നുവോ?
നിന്റെ നന്മയുടെ അപ്പത്തിന്റെ
പങ്കു എനിക്ക് നല്കിയവനേ ,
നീ കുടിപ്പിച്ച സ്നേഹത്തിന്റെ
വീഞ്ഞു
എന്റെ തൊണ്ട കുഴിയിൽ
പൊള്ളുന്നുവോ ?
രക്ത നിലത്തിന്റെ
അന്തകാരത്തിൻ കയറിൽ
തൂങ്ങിയാടിയ എന്റെയാതമാവു
ദ്രവിച്ചു പൊടിഞ്ഞു
ശപികപ്പെട്ട മണ്ണിൽ അലിഞ്ഞു കൂടവേ,
ആയിരം സൂര്യനെക്കാൾ
ജ്വാലയോടെ ,
മൂന്നാം നാൾ നീ ഉയിർത്ത്
എഴുന്നേല്ക്കുക ....
.... നിനക്ക് സ്വസ്തി
!!!"