"അന്വേഷണങ്ങള് ഒടുക്കം ചത്തടിഞ്ഞു പോയ അവന്റെ കുഴിമാടത്തില് ചെന്നലച്ചു വീണു..
മണ്ണിന്റെ ഉള്നനവില് മാംസം വാര്ന്നു
അസ്ഥിയായി ശേഷിച്ച
എന്റെ പ്രണയം വട വൃക്ഷങ്ങളുടെ വേരുകളില് വളമായ് കുമിഞ്ഞു കൂടി..
ഞാന് തേടുന്നത് അവനെയല്ല..
കുപ്പി
ചില്ലുകള് കിടക്കുന്ന മനസ്സില്, തിരിച്ച പോകുവാന് വഴികള് ഇല്ലാതെ നിണം പറ്റി പിടിച്ച കാലുകള്, വേദനിക്കുന്നു എന്നരിഞ്ഞും
എനിക്ക് പിന്തിരിഞ്ഞു നടക്കുവാനാകയില്ല...
തേടി പിടിക്കുവാന് എനിക്ക്
ഈ നിഴല് കൂട്ടങ്ങളുടെ ഇടയിലെ അപരിചിതമായ മുഖം..
... ശൂന്യത മഷി പടര്ത്തിയ കണ്ണുകളിലെ നീരിന്റെ ഗന്ദം ചുരന്ന തീക്ഷണമായ ലഹരി..
എനിക്ക്
അന്വേഷിച്ചേ തീരു..
എന്റെ തിരോധാനം!
എവിടെ ഞാന്?"
No comments:
Post a Comment